കൂടുതൽ കായിക ഇനങ്ങളിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തമാക്കണമെന്ന് നരേന്ദ്ര മോഡി

Narendra Modi wants to strengthen the country's presence in more sports

Aug 31, 2026 - 20:19
Aug 31, 2026 - 20:20
 0
കൂടുതൽ കായിക ഇനങ്ങളിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തമാക്കണമെന്ന് നരേന്ദ്ര മോഡി

ക്രിക്കറ്റ് ഉൾപ്പെടെ ഏതാനും കായിക ഇനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണത മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖേലോ ഇന്ത്യ ഡയലോഗ്’ വേളയിൽ കായികതാരങ്ങളുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. കൂടുതൽ കായിക ഇനങ്ങളിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം. ഇന്ത്യ വലിയൊരു കായികരാജ്യമാകണമെങ്കിൽ കുറച്ച് ജനപ്രിയ കായിക ഇനങ്ങളിൽ മാത്രം ഒതുങ്ങരുത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകലാണ് സർക്കാർ ലക്ഷ്യം. സ്കൂൾ, കോളജ് തലങ്ങളിൽ നിന്ന് കൂടുതൽ കുട്ടികൾ കായികരംഗത്തേക്ക് എത്തി അന്താരാഷ്ട്ര മത്സരങ്ങളിൽ സാന്നിധ്യം വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0