റോഡപകടങ്ങൾ പ്രതിരോധിക്കുന്നതിനായി പുതിയ പദ്ധതികളുമായി സർക്കാർ
Home Minister Ramesh Chennithala has launched three projects as part of modernizing the state police
റോഡപകടങ്ങൾ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ‘എ.ഐ. ട്രാക്ക്’, സ്മാർട്ട് പോലീസിംഗ് ഉറപ്പാക്കുന്നതിനുള്ള ‘ഇന്റഗ്രേറ്റഡ് ബീറ്റ് മാനേജ്മെന്റ് സിസ്റ്റം’, സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ‘സൈബർ വാൾ’ എന്നീ മൂന്ന് പദ്ധതികൾക്ക് തുടക്കമിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
സംസ്ഥാന സർക്കാരിന്റെ നൂറിന പരിപാടികളുടെ ഭാഗമായി ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ ആരംഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പൊലീസ് സേവനങ്ങൾ ലഭ്യമാക്കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്.
റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിച്ച സംവിധാനമാണ് എ.ഐ. ട്രാക്ക്.
റോഡപകടങ്ങൾ പരമാവധി കുറയ്ക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ അപകടങ്ങൾ പൂർണമായും ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











