ആധാർ ഇല്ലെങ്കിൽ തത്ക്കാൽ ടിക്കറ്റ് ഇല്ല. ഇന്ത്യൻ റെയിൽവേ തിരിച്ചറിയൽ നിർബന്ധമാക്കി
No Aadhaar, no Tatkal ticket. Indian Railways makes identification mandatory
ആധാർ ഇല്ലെങ്കിൽ തത്ക്കാൽ ടിക്കറ്റ് ഇല്ല. ഇന്ത്യൻ റെയിൽവേ തിരിച്ചറിയൽ നിർബന്ധമാക്കി. ഇന്ത്യൻ റെയിൽവേ തത്ക്കാൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഇ-ആധാർ സ്ഥിരീകരണം ജൂൺ 2025 അവസാനത്തോടെ നിർബന്ധമാക്കുകയാണ്. തത്ക്കാൽ ടിക്കറ്റുകൾ വ്യാജരൂപത്തിൽ എടുക്കുന്നതും, വ്യാജ വഴിയുള്ള വിൽപ്പനയും നിരോധിക്കുകയാണ് ലക്ഷ്യം. ഈ നടപടികൾ കൊണ്ടു ലാഭം ലഭിക്കുന്നത് യഥാർത്ഥ യാത്രക്കാർക്കാണ്, അവർക്കായി സുതാര്യവും സുരക്ഷിതവുമായ ഒരു ടിക്കറ്റിംഗ് സംവിധാനം ഒരുക്കുക്യാൻ ലക്ഷ്യം.
ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്ര /സംസ്ഥാന സർക്കാർ ഇസ്യൂ ചെയ്ത ഫോട്ടോ ഐഡി, വിദ്യാർത്ഥികളുടെ ഫോട്ടോ ഐഡി ദേശീയ ബാങ്ക് പാസ്ബുക്ക് (ഫോട്ടോ സഹിതം), ലാമിനേഷൻ ചെയ്ത ഫോട്ടോ സഹിതമുള്ള ക്രെഡിറ്റ് കാർഡ്, പബ്ലിക് സെക്ടർ യൂണിറ്റുകൾ നൽകിയ ഐഡി കാർഡുകൾ എന്നിവ തിരിച്ചറിയൽ രേഖകൾ തത്ക്കാൽ ടിക്കറ്റ് എടുക്കുന്നതിനായി നിർബന്ധമായും കാട്ടേണ്ടതുണ്ട്:
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













