മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്ന മുദ്രാവാക്യം വേണ്ടത്ര ശരിയായില്ലെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായ പി രാജീവ്
Central Committee member P Rajeev said that the slogan Who else but LDF is not correct
'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ' എന്ന മുദ്രാവാക്യം വേണ്ടത്ര ശരിയായില്ലെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായ പി രാജീവ്. മലപ്പുറം അരീക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു പി രാജീവിന്റെ പ്രതികരണം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കാര്യത്തില്‍ വീഴ്ച്ച സംഭവിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടപടി എടുക്കുന്നതില്‍ വീഴ്ച്ചയുണ്ടായെന്നും പി രാജീവ് പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് പ്രശ്‌നത്തില്‍ ആ സന്ദര്‍ഭത്തില്‍ തന്നെ പാര്‍ട്ടി നടപടിയെടുക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറില്‍ ‘നവോത്ഥാനം ജനാധിപത്യം വികസനം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സംസാരിക്കവേയായിരുന്നു പി.രാജീവിന്റെ പ്രതികരണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











