വെള്ള, നീല റേഷൻ കാർഡുകൾക്ക് അരി വിഹിതം വർധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി അനൂപ് ജേക്കബ്
Minister Anoop Jacob announced moves to transform ration shops into broader service centers
റേഷൻ കടകളുടെ പ്രവർത്തനം കൂടുതൽ സേവനകേന്ദ്രങ്ങളാക്കാൻ നീക്കം നടത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ്. വെള്ള, നീല റേഷൻ കാർഡുകൾക്ക് അരി വിഹിതം വർധിപ്പിക്കുന്നത് പരിഗണനയിലാണ്. അരി വിഹിതം കൂട്ടുന്നത് അരിവില നിയന്ത്രിക്കാനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ട്. മുന്‍ഗണനേതര കാര്‍ഡിനുള്ള വിഹിതം വര്‍ധിപ്പിക്കുന്നതോടെ കമ്മിഷന്‍ കുറയുന്ന പ്രശ്നം പരിഹരിക്കാനാവും. റേഷന്‍ വ്യാപാരി സംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഗ്രാമീണ ബാങ്ക് സേവനങ്ങള്‍ കൂടി റേഷന്‍കടകളില്‍ ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിഗണനയിലുണ്ട്. ഇതുവഴി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍, മറ്റു സര്‍ക്കാര്‍ പെന്‍ഷനുകള്‍ എന്നിവ അക്കൗണ്ടിലൂടെ കൈപ്പറ്റുന്നവര്‍ക്ക് റേഷന്‍ കടയില്‍ വന്ന് സ്വന്തം അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കാന്‍ അവസരമൊരുക്കാനാവും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











