കേരളത്തിൽ ഫിഫ ലോകകപ്പ് മത്സരങ്ങൾ പൊതുസ്ഥലങ്ങളിൽ സൗജന്യമായി ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കാമെന്ന് മന്ത്രി ഒ ജെ ജനീഷ്

FIFA World Cup matches to be shown on big screens for free in public places in Kerala says Minister OJ Janish

Jun 22, 2026 - 20:06
 0
കേരളത്തിൽ ഫിഫ ലോകകപ്പ് മത്സരങ്ങൾ പൊതുസ്ഥലങ്ങളിൽ സൗജന്യമായി ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കാമെന്ന് മന്ത്രി ഒ ജെ ജനീഷ്

കേരളത്തിൽ ഫിഫ ലോകകപ്പ് മത്സരങ്ങൾ പൊതുസ്ഥലങ്ങളിൽ സൗജന്യമായി ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കാമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്.  പ്രാദേശിക ക്ലബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, പബ്ലിക് ലൈബ്രറികൾ, വിദ്യാലയങ്ങൾ, സാമൂഹിക കൂട്ടായ്മകൾ എന്നിവയ്ക്ക് വാണിജ്യ താല്പര്യമില്ലാതെ മത്സരങ്ങൾ സൗജന്യമായി സ്ട്രീം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ലോകകപ്പ് പ്രദർശിപ്പിക്കുന്നതിന് വിലക്കും ഉയർന്ന ഫീസും ഏർപ്പെടുത്തിയുള്ള ബ്രോഡ്കാസ്റ്റർമാരുടെ മുൻ തീരുമാനം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ. ലാഭേച്ഛയില്ലാതെ പൊതുജനങ്ങൾക്കായി കളി കാണിക്കുന്നവരിൽ നിന്നും യാതൊരുവിധ ലൈസൻസ് ഫീസും ഈടാക്കില്ല. ബിഗ് സ്‌ക്രീൻ പ്രദർശനം നടത്താൻ ആഗ്രഹിക്കുന്ന പ്രാദേശിക കൂട്ടായ്മകൾ ബ്രോഡ്കാസ്റ്റിംഗ് പങ്കാളികളായ ഈഗിൾസ് ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സംപ്രേക്ഷണാവകാശമുള്ള സീ എന്റർടൈൻമെന്റ് , സീ 5,  ഈഗിൾസ് ക്ലബ് എന്നിവരുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് കേരളത്തിന് മാത്രമായി ഈ പ്രത്യേക ഇളവ് അനുവദിച്ചത്. പ്രവേശന ഫീസ് ഈടാക്കി കളി പ്രദർശിപ്പിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കർശനമായ നിയന്ത്രണങ്ങളും ലൈസൻസ് നിബന്ധനകളും ബാധകമായിരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0