പി.കെ.ശശിയുടെ നേതൃത്വത്തിലുള്ള സി.പി.എം വിമതരുടെ കൺവെൻഷൻ വൻ വിജയത്തിലേയ്ക്ക്....
പി.കെ.ശശിയുടെ നേതൃത്വത്തിലുള്ള സി.പി.എം വിമതരുടെ കൺവെൻഷൻ വൻ വിജയത്തിലേക്ക് ....
പാലക്കാട്: ജില്ലയിലെ സി.പി.എമ്മിലെ അസംതൃപ്തരുടേയും വിമതരുടേയും കൺവെൻഷൻ വൻ വിജയത്തിലേക്ക്.നിലവിൽ പാലക്കാട്ട് ജില്ലയിലേയും മറ്റു ജില്ലകളിൽ നിന്നും സി.പി.എമ്മിൻ്റെ വിമതർ കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ചന്ദ്രനഗർ പാർവ്വതി കല്യാണ മണ്ഡലത്തിലായിരുന്നു സമ്മേളനം. ഹർഷാരവത്തോടെയും മുദ്യാവാക്യത്തോടെയുമാണ് പ്രവർത്തകർ പി.കെ.ശശിയെ സ്വീകരിച്ചത്. ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നത് സ്പിരിറ്റ് മാഫിയാണെന്ന് പി.കെ.ശശി ഉത്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു. ഞങ്ങൾ ആഗ്രഹിച്ചതല്ല ഇത് ,വിമത കൺവെൻഷനല്ല വിപ്ലവകാരികളുടെ കൺവൻഷനാണെന്നും പി.കെ.ശശി പറഞ്ഞു. കൊടിയേരി സഖാക്കളെ ചേർത്ത് നിർത്തിയിരുന്നുവെന്നും, എന്നാൽ ആ സ്ഥിതി ഇപ്പോൾ പാർട്ടിയിൽ ഇല്ലെന്നും പി.കെ.എസ് തുറന്നടിച്ചു. ശരിയായ നിലപാടെടുത്തവരെ സി.പി.എം പുറത്താക്കുന്ന രീതിയാണ് ഉള്ളത്. ചിലരെ തരംതാഴ്ത്തി. മറ്റു ചിലരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. യഥാർത്ഥ വിപ്ലവകാരികളുടെ കൺവെൻഷനാണ് നടക്കുന്നത്. പാർട്ടിയെ ചുമന്ന്ഒരു പാട് ദുരിതമനുഭവിച്ചവർ ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്.ഇത് ഇവിടം കൊണ്ട് അവസാനിക്കുകയില്ല. കരുത്തു് നേടിയ പ്രസ്ഥാനമായി മുന്നോട്ട് പോകും. ജില്ലയിലെപാർട്ടിയുടെ തലപ്പത്തിരിക്കുന്നവർ അഴിമതിക്കാരാണന്നും പി.കെ.ശശി പ്രസംഗത്തിൽ പറഞ്ഞു.
ആയിരക്കണക്കിന് പ്രവർത്തകരാണ് കൺവെൻഷനിൽ പങ്കെടുത്തത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













