തിരഞ്ഞെടുപ്പ് വീഡിയോ ചിത്രീകരണം സർക്കാരിനെ വെട്ടിച്ചത് ലക്ഷങ്ങൾ , സമഗ്ര അന്വേഷണം വേണം കെ യു ജെ
Election Video recording the government was cut down Lakhs. A comprehensive investigation is needed by KUJ
പാലക്കാട് (ചിറ്റൂർ ) - രാജ്യത്തിൻ്റെ ഭാവി തന്നെ നിർണയിക്കുന്ന തിരഞ്ഞെടുപ്പ്
സുതാര്യമായി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന
വീഡിയോ ചിത്രീകരണത്തിൻ്റെ മറവിൽ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.പൊൽപ്പുള്ളി സ്വദേശിയും കൂട്ടാളികളുമാണ് സർക്കാരിൻ്റെ ലക്ഷങ്ങൾ വെട്ടിച്ചത്.
കഴിഞ്ഞ 2024 ലെ ലോകസഭ തിരഞ്ഞെടുപ്പും തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളും സമയത്ത് പാലക്കാട് ജില്ലയിൽ അതിർത്തി ചെക്ക്പോസ്റ്റുകളിലും മറ്റു വാഹന പരിശോധനകളുമായി ബന്ധപ്പെട്ട വീഡിയോ ചിത്രീകരണത്തിന്റെ പേരിലാണ് ചിറ്റൂർ പൊൽപ്പുള്ളി സ്വദേശി ഒരു മാധ്യമ സ്ഥാപനത്തെ മറയാക്കി സർക്കാരിന്റെ ലക്ഷങ്ങൾ തട്ടിയെടുത്തതെന്ന് ആരോപണം. വീഡിയോഗ്രാഫിയിൽ പ്രാഗത്ഭ്യമുള്ളവരെ ഉപയോഗിച്ച് ഗുണനിലവാരമുള്ള വീഡിയോ ചിത്രീകരണം നടത്തുന്നതിനായി പാലക്കാട് കളക്ടർ ഓഫീസിൽ നിന്നും വലിയ തുകയ്ക്ക് ക്വാട്ടേഷൻ നൽകിയിരുന്നുവെങ്കിലും ആലത്തൂർ, പാലക്കാട് ലോകസഭ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വീഡിയോ ചിത്രീകരണം നടത്തിയത് ഫോട്ടോ-വീഡിയോ ഗ്രാഫി മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത നിർമ്മാണ മേഖലയിലെ തൊഴിലാളികൾ, പത്ര ഏജന്റുമാർ, കൂടാതെ കോളേജ് വിദ്യാർഥികൾ എന്നിവരെ ഉപയോഗിച്ചാണെന്ന് യോഗം ആരോപിച്ചു. ഇത് സംബന്ധിച്ച് കളക്ടർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മുഖ്യമന്ത്രിയുടെ പരാതി സെല്ലിലും പരാതി നൽകുമെന്നും, വരുന്ന തിരഞ്ഞെടുപ്പുകളിലെങ്കിലും തട്ടിപ്പ് സംഘത്തെ ഒഴിവാക്കി അംഗീകാരമുള്ളവരെ ഉപയോഗിച്ച് ചിത്രീകരണം നടത്താൻ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. 8 മണിക്കൂറിന് ഒരു യൂണിറ്റിന് 1,920 രൂപയ്ക്കാണ് ക്വാട്ടേഷൻ നൽകിയിരുന്നത്, ഒരു ദിവസം (24 മണിക്കൂർ) ശരാശരി 5,760 രൂപയും 30–40 ദിവസം നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് കാലയളവിൽ ഒരു യൂണിറ്റിന് ഏകദേശം 2 ലക്ഷം രൂപയുമാണ് കണക്കാക്കിയിരുന്നത്. ഇത്തരത്തിൽ ലോകസഭ തിരഞ്ഞെടുപ്പിന് മാത്രം 350 ഓളം യൂണിറ്റുകൾ ആവശ്യമായതും, ഒരു കോടിയിലധികം രൂപ സർക്കാർ നിന്നും വാങ്ങിയെടുത്തതുമാണ്. എന്നാൽ ഇതിൽ നിന്നും വളരെ ചെറിയ തുക മാത്രമാണ് (600–900 രൂപ) ചിത്രീകരണത്തിന് എത്തിയ നിർമ്മാണ തൊഴിലാളികൾക്ക് നൽകിയിരുന്നത്. സർക്കാരിന്റെ ലക്ഷങ്ങൾ തട്ടിയെടുത്ത ചിറ്റൂർ പൊൽപ്പുള്ളി സ്വദേശിയിൽ നിന്നും സർക്കാർ വെട്ടിച്ച തുക തിരിച്ച് പിടിച്ച് ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ യു ജെ ജില്ലാ കമ്മിറ്റി ജില്ലാ കളക്ടർക്ക് പരാതി നൽകും. ജില്ലാ പ്രസിഡന്റ് എം കെ ഹരിദാസ് അധ്യക്ഷത വഹിച്ചു, സംസ്ഥാന കോർഡിനേറ്റർ ബെന്നി വർഗീസ് ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി കണക്കമ്പാറ ബാബു, ജില്ലാ വർക്കിംഗ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ മണ്ണാർക്കാട്, ജില്ലാ ഭാരവാഹികളായ രാഹുൽ വാണിയംപാറ, പ്രമോദ് അച്ചോത്ത്, മുകുന്ദൻ എന്നിവർ സംസാരിച്ചു. ചിത്രം: കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന കോർഡിനേറ്റർ ബെന്നി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













