പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്‌ളാറ്റിൽ പ്രത്യേക അന്വേഷണ സംഘം  പരിശോധന നടത്തി

A special investigation team inspected the flat of MLA Rahul Mangkootatil in connection with a sexual harassment complaint

Nov 30, 2025 - 20:46
 0
പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്‌ളാറ്റിൽ പ്രത്യേക അന്വേഷണ സംഘം  പരിശോധന നടത്തി


പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്‌ളാറ്റിൽ പ്രത്യേക അന്വേഷണ സംഘം  പരിശോധന നടത്തി. രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ കുന്നത്തൂർ മേട്ടിലുള്ള ഫ്‌ളാറ്റിൽ എസ്‌ഐടിയുടെ ആവശ്യപ്രകാരമാണ് പാലക്കാട്ടെ പൊലീസ് പരിശോധന നടത്തിയത്.  പരാതിക്കാരിയായ യുവതി ഫ്‌ളാറ്റിലെത്തിയ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾക്കുവേണ്ടി സെക്യൂരിറ്റി റൂമിലെത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും ഈ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് വിവരം. ഒരുമാസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. യുവതി നൽകിയ വിവരങ്ങൾ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. രാവിലെ ഫ്‌ളാറ്റിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷമാണ് വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗസംഘം ഫ്‌ളാറ്റിലെത്തി വിശദമായ പരിശോധന നടത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0