ശബരിമല മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു

for the Sabarimala and Malikappuram temples have been selected

Oct 18, 2026 - 19:54
 0
ശബരിമല മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു

ശബരിമല മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു. ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. നിലവിൽ തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിൽ കഴിഞ്ഞ 5 വർഷമായി മേല്ശാന്തിയാണ്. ഒരു വർഷകാലം ഭഗവാനെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ലഭിച്ചത് വലിയൊരു അവസരമാണ് അത് തന്നെയാണ് ഏറ്റവും വലിയ പുണ്യം. തന്റെ ഭാഗത്ത് നിന്ന് സ്വഭാവ ദൂഷ്യമോ വീഴ്ചയോ ഒരുകാരണവശാലും ഉണ്ടാകില്ലെന്ന് അയ്യപ്പഭക്തന്മാർക്ക് ഉറപ്പുനല്കുകയാണ് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പ്രതികരിച്ചു.
എ ദാമോദരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. വടകര മണിയൂർ സ്വദേശിയാണ് അദ്ദേഹം. നിലവിൽ പയ്യോളി കീഴൂർ ശിവക്ഷേത്രം മേൽശാന്തിയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0