രാഷ്ട്രീയ നീതിക്കായുള്ള വോട്ട് ഈഴവ സമൂഹം ഉറപ്പിക്കണം
The Ezhava community should ensure its vote for political justice.

നമ്മുടെ അവകാശങ്ങളും അധികാരവും നേടിയെടുക്കാൻ ഈഴവജനത ഒറ്റക്കെട്ടായി പോരാടുകയും രാഷ്ട്രീയ നീതിക്കായി നമ്മുടെ വോട്ട് നമുക്ക് എന്ന് ഈഴവസമൂഹം ഉറപ്പിക്കുകയും ചെയ്യണമെന്ന് എസ് എൻ ഡി പി യോഗം. രാഷ്ട്രീയ അധികാരം നേടിയില്ലെങ്കിൽ ഇനിയും പിന്നാക്കം പോകും. തദ്ദേശ തിരഞ്ഞെടുപ്പിൽ ഏത് രാഷ്ട്രീയ പാർട്ടിയിൽ ആണെങ്കിലും അർഹമായ സീറ്റ് ഉറപ്പാക്കണം. ഭൂരിപക്ഷം ഉണ്ടായിട്ടും ജനാധിപത്യ നീതികൾ ലഭിക്കാത്തത്തിനെതിരെ സംഘടന ഉണരണം. ഒന്നായാലേ നന്നാകൂ എന്ന തത്വം മുറുകെപിടിക്കണം. നീതിക്കായി പ്രതികരിക്കുന്ന സമൂഹം ആകണം, മറ്റ് മത ശക്തികൾക്ക് കേരള രാഷ്ട്രീയക്കാർ കീഴടങ്ങിയിരിക്കുന്നതിനാൽ വിവേചനപരമായ നടപടികൾ എസ്.എൻ.ഡി.പി യോഗത്തിനെതിരെ സ്വീകരിക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് ഖജനാവിൽ നിന്ന് പദ്ധതികൾക്കായി പണം ഒഴുക്കുകയാണ്. എരുമേലി - ഹൈറേഞ്ച് യൂണിയനുകളിലെ ശാഖാ നേതൃത്വ സംഗമത്തിലാണ് എസ് എൻ ഡി പി അംഗങ്ങൾ നയം വ്യക്തമാക്കിയത്.
എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഭദ്രദീപം തെളിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകി. എരുമേലി യൂണിയൻ ചെയർമാൻ കെ.പത്മകുമാർ, ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി പി.ജീരാജ് എന്നിവർ പ്രസംഗിച്ചു. ഇരുയൂണിയനുകളിലെ 62 ശാഖകളിൽ നിന്നായി ശാഖ,കുടുംബ യൂണിറ്റ്, സ്വാശ്രയ സംഘം, വനിതാസംഘം, യൂത്ത്മൂവ്മെന്റ് എംപ്ലോയീസ് ഫോറം, പെൻഷനേഴ്സ് കൗൺസിൽ, സൈബർസേന, വൈദിക സമിതി, കുമാരികുമാര സംഘം, ബാലജന യോഗം തുടങ്ങിയവയുടെ ഭാരവാഹികൾ ഉൾപ്പെടെ 1550 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.
What's Your Reaction?






