വിദ്യാലയങ്ങളിൽ സൂംബപരിശീലനം എതിർത്ത ടികെ അഷ്‌റഫിനെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു
TK Ashraf, who opposed Zumba training in schools, has been suspended by the school authorities

വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ എതിർത്ത മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകനെതിരെ നടപടി. വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ടികെ അഷ്‌റഫിനെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹിയാണ് എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകനായ ടികെ അഷ്റഫ്. സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാംപയിന്‍റെ ഭാഗമായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനെതിരെ ടി കെ അഷ്‌റഫാണ് ആദ്യം രംഗത്തെത്തിയിരുന്നത്.
What's Your Reaction?






