നിലമ്പൂരിൽ എം സ്വരാജ് സ്ഥാനാർത്ഥിയെത്തിയതോടെ പ്രവർത്തകർക്കും വലിയ ആവേശം
The workers were also very excited when M Swaraj arrived in Nilambur.

നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിൽ എം സ്വരാജ് സ്ഥാനാർത്ഥിയെത്തിയതോടെ പ്രവർത്തകർക്കും വലിയ ആവേശം. ജന്മനാടായതിന്റെ ആവേശം സ്വരാജിലും പ്രകടമായിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവർത്തകർ തങ്ങളുടെ സ്ഥാനാർത്ഥിയ എതിരേറ്റത്. തുടർന്ന് ആവേശോജ്ജ്വല സ്വീകരണം. ഉച്ചയ്ക്ക് ശേഷം മണ്ഡലത്തിൽ സ്വരാജിന്റെ റോഡ് ഷോ ജനനിബിഢമായിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. നിലമ്പൂർ പിടിച്ചെടുക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് കൂടി എത്തിയതോടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കും ചൂട് പിടിച്ചിരിക്കുകയാണ്.
What's Your Reaction?






