സാൻ ഫ്രാൻസിസ്കോ-മുംബൈ വിമാനത്തിൽ പാറ്റകളെ കണ്ടെത്തിയതായി പരാതി

Cockroaches found on San Francisco-Mumbai flight

Aug 4, 2025 - 21:01
 0  0
സാൻ ഫ്രാൻസിസ്കോ-മുംബൈ വിമാനത്തിൽ പാറ്റകളെ കണ്ടെത്തിയതായി പരാതി

സാൻ ഫ്രാൻസിസ്കോ-മുംബൈ വിമാനത്തിൽ പാറ്റകളെ കണ്ടെത്തിയതായി പരാതി.  സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനത്തിൽ എഐ180ലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ പാറ്റകളുടെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടതായും തുടർന്ന് അവരുടെ സീറ്റുകൾ മാറ്റിയതായും എയർ ഇന്ത്യ പറഞ്ഞു. രണ്ട് യാത്രക്കാരെയും ഒരേ ക്യാബിനിലെ മറ്റ് സീറ്റുകളിലേക്ക് മാറ്റി. പരാതിയെത്തുടർന്ന്, ഗ്രൗണ്ട് ക്രൂ ഉടൻ തന്നെ കൊൽക്കത്തയിൽ വച്ച് സാൻ ഫ്രാൻസിസ്കോ-മുംബൈ വിമാനത്തിൽ ശുചീകരണ പ്രക്രിയ നടത്തി, സംഭവത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് എയർലൈൻ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0