മുംബൈ അഹമ്മദ്ബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 2028 ൽ പൂർത്തിയാക്കും
Railway Minister Ashwini Vaishnav has said that the Mumbai Ahmedabad Bullet Train project will give a new lease of life to the Indian transport sector.
മുംബൈ അഹമ്മദ്ബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇന്ത്യൻ ഗതാഗത മേഖലയ്ക്ക് പുത്തനുണർവ് നൽകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മൊത്തം 508 കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്ന ഈ ബുള്ളറ്റ് ട്രെയിൻ, പരമാവധി 320 കിലോമീറ്റർ മണിക്കൂർ വേഗതയിൽ പ്രവർത്തിക്കും. മൊത്ത യാത്രാ സമയം 2 മണിക്കൂർ 58 മിനിറ്റ് ആയിരിക്കും. ഗുജറാത്തിൽ സബർമതി, അഹമ്മദാബാദ്, ആനന്ദ്, വഡോദര, ഭാരുച്, സുറത്, ബിലിമോറ, വാപ്പി സ്റ്റേഷനകളും, മഹാരാഷ്ട്രയിൽ ബോയ്‌സാർ, വിരാർ, താനെ, മുംബൈ തുടങ്ങി മൊത്തം 12 സ്റ്റേഷനുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ മൊത്തം ചെലവ് ഏകദേശം 1.08 ലക്ഷം കോടിയാണ് കണക്കാക്കുന്നത്. കേന്ദ്ര സർക്കാർ 10,000 കോടിയും ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാരുകൾ 5,000 കോടി രൂപയും പദ്ധതിക്കായി നൽകും, പദ്ധതി 2028-ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഗുജറാത്ത് ഭാഗം 2027-ൽ പ്രവർത്തനക്ഷമമാക്കാനാണ് ശ്രമിക്കുന്നത്.
.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













