റോൾസ് റോയ്‌സ് ഗോസ്റ്റ് സീരീസ് II ബ്ലാക്ക് ബാഡ്ജ് സ്വന്തമാക്കിയ വേണു ഗോപാലകൃഷ്ണൻ
Venu Gopalakrishnan, Managing Director of Litmus 7System Consulting Private Limited, has become the first Indian to own a Rolls-Royce Ghost Series II Black Badge.
ലിറ്റ്മസ് 7സിസ്റ്റം കൺസൽട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ വേണു ഗോപാലകൃഷ്ണൻ റോൾസ് റോയ്‌സ് ഗോസ്റ്റ് സീരീസ് II ബ്ലാക്ക് ബാഡ്ജ് സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ്. ബ്രാൻഡിന്റെ ചരിത്രത്തിൽ ഏറ്റവും സാങ്കേതികമായി മുന്നേറ്റം നേടിയ എന്നാണ് റോൾസ് റോയ്‌സ് ഗോസ്റ്റ് സീരീസ് II ബ്ലാക്ക് ബാഡ്ജ് കണക്കാക്കുന്നത്. 16 കോടി രൂപ വിലമതിക്കുന്ന റോള്സ്-റോയിസ് ഗോസ്റ്റാണ് ഇത്. ഇക്കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച വാഹനം കൂടുതൽ ശക്തിയും ടോർക്കുമുള്ള 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്‌ഡ് വി12 എഞ്ചിൻ ഉള്‍പ്പെടെ നിരവധി സാങ്കേതിക സവിശേഷതകളോട് കൂടിയാണ് എത്തിയത്.
കാറിന്റെ അകത്തളങ്ങളിൽ കൈകൊണ്ടുകൂട്ടിയ കാർബൺ ഫൈബർ പാനലുകളും ബ്ലാക്ക് ക്രോം ക്ലോക്ക് കാബിനറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













