ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക
The United States has launched a series of strikes on Iran
ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക. ഇറാന്റെ സൈനിക ഓപ്പറേഷൻ കേന്ദ്രങ്ങൾ, നാവിക സൈനിക ശേഷികൾ, വിമാന ഹാംഗറുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്നാണ് യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കെതിരായ ഇറാന്റെ ഭീഷണി ചെറുക്കുന്നതിനും ഇറാന്റെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്തുന്നതിനുമാണ് ആക്രമണങ്ങളെന്നാണ് യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. നിലവിലെ സംഘർഷാവസ്ഥയിലും ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് തുറന്നുകിടക്കുകയാണെന്നും അമേരിക്ക അവകാശപ്പെട്ടു. ആണവ കേന്ദ്രങ്ങളെയോ മറ്റ് സുപ്രധാന കേന്ദ്രങ്ങളെയോ അമേരിക്ക ആക്രമിച്ചാൽ അത് യുദ്ധത്തിന്റെ വ്യാപനമായി കണക്കാക്കുമെന്നാണ് ഇറാന്റെ സായുധസേനയുടെ സംയുക്ത ഓപ്പറേഷൻസ് കമാൻഡായ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വ്യക്തമാക്കിയിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











