ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രം നൽകിയത് മികച്ച അനുഭവമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
He noted that he watched the entire movie in one sitting
ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രം നൽകിയത് മികച്ച അനുഭവമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം ഒറ്റയിരുപ്പിൽ അത്രമേൽ ആസ്വദിച്ചാണ് സിനിമ കണ്ടു തീർത്തതെന്നും, മുഖ്യമന്ത്രി കുറിച്ചു. എന്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ കഴിഞ്ഞ ചിത്രമാണിത്. അന്ന് ഞങ്ങൾ കണ്ട നാട്ടിൻപുറങ്ങൾ, അവിടുത്തെ മനുഷ്യർ, സാധാരണ ജീവിതങ്ങൾ, അവർ തമ്മിലുള്ള സ്നേഹം, ഊഷ്മളമായ പ്രണയങ്ങൾ അങ്ങനെ എല്ലാം കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയാണിത്. ഒട്ടും മുഷിപ്പില്ലാതെ ആദ്യാവസാനം ആസ്വദിക്കാൻ പറ്റി," എന്ന് മുഖ്യമന്ത്രി കുറിച്ചു. ചിത്രത്തിലെ 'ഗ്ലിക്സൻ' എന്ന കഥാപാത്രം തന്റെ മനസ്സിൽ പ്രത്യേക ഇടംനേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










