പ്രിയപ്പെട്ട ലാലേട്ടന്..... വാക്കുകൾക്കതീതമെന്ന് മോഹൻലാൽ

Argentine football legend Lionel Messi has presented a signed jersey to Indian film icon Mohanlal, marking a special gesture of appreciation.

Apr 21, 2025 - 17:00
 0
പ്രിയപ്പെട്ട ലാലേട്ടന്..... വാക്കുകൾക്കതീതമെന്ന് മോഹൻലാൽ

പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയ ജഴ്സിയിൽ ഒപ്പിട്ട് അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. നടൻ മോഹൻലാലിന് ഓട്ടോഗ്രാഫ് എഴുതിയ ജേഴ്‌സി നൽകുന്നത് ഇപ്പോൾ വൈറലാവുകയാണ്. അർജന്റീനയുടെ പത്താം നമ്പർ ജഴ്സിയിൽ മെസി ഓട്ടോഗ്രാഫ് നൽകുന്ന വീഡിയോ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

‘ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനിൽക്കും’ എന്ന് വീഡിയോ പങ്കുവച്ച് മോഹൻലാൽ കുറിച്ചു. സുഹൃത്തുക്കളായ രാജീവ് മാങ്ങോട്ടിലും രാജേഷ് ഫിലിപ്പുമാണ് മോഹൻലാലിന് മെസിയുടെ ഓട്ടോഗ്രാഫ് ജേഴ്‌സി കൈമാറിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0