തെലുങ്ക് നടനായ ഉദയ് കിരണിന്റെ ആത്മഹത്യ: ചിരഞ്ജീവി ഉത്തരവാദിയല്ലെന്ന് സഹോദരി ശ്രീദേവി

UDAY KIRAN'S SUICIDE: WIFE, NOT CHIRANJEEVI, RESPONSIBLE FOR HIS DEATH, SAYS ACTORS SISTER

May 14, 2025 - 11:36
 0  0
തെലുങ്ക് നടനായ ഉദയ് കിരണിന്റെ ആത്മഹത്യ: ചിരഞ്ജീവി ഉത്തരവാദിയല്ലെന്ന് സഹോദരി ശ്രീദേവി


തെലുങ്ക് സിനിമാ നടനായ ഉദയ് കിരണിന്റെ ആത്മഹത്യയെക്കുറിച്ച് നിരവധി ആരോപണങ്ങളും ചർച്ചകളും ഉണ്ടായിരുന്നു. ചിരഞ്ജീവിയുടെ മകൾ സുഷ്മിതയുമായുമായി വിവാഹം പിരിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ കരിയർ തകർന്നുവെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ, ഉദയ് കിരണിന്റെ സഹോദരി ശ്രീദേവി ഈ ആരോപണങ്ങളെ നിഷേധിച്ചു. അവൾ ചിരഞ്ജീവിയെ "ഉദയ് കിരണിന്റെ ഗുഡ്‌ഫാദർ" എന്നാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തോടും, ഉദയ് കിരണിനോടും എപ്പോഴും പിന്തുണയും ആദരവും കാണിച്ചുവെന്ന് പറഞ്ഞു. സുഷ്മിതയുമായി വിവാഹം പിരിയാൻ ഉദയ് തന്നെയാണ് തീരുമാനിച്ചതെന്നും അവൾ വ്യക്തമാക്കിയിട്ടുണ്ട് .

2014 ലാണ് ഉദയ് ആത്മഹത്യ ചെയ്തത്. ഉദയ് കിരണിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ടുകളും സിനിമാ അവസരങ്ങളുടെ കുറവും ഉണ്ടായിരുന്നു. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളും അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ ബാധിച്ചിരുന്നെന്നും ശ്രീദേവി അഭിപ്രായപ്പെട്ടു .ഉദയ് കിരണിന്റെ ആത്മഹത്യയ്ക്ക് ചിരഞ്ജീവി അല്ല, അദ്ദേഹത്തിന്റെ ഭാര്യ വിശിതയാണ് പ്രധാന ഉത്തരവാദി എന്ന് അദ്ദേഹത്തിന്റെ സഹോദരി ശ്രീദേവി വ്യക്തമാക്കിയിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0