മനുഷ്യന് പരിചിതമല്ലാത്ത പുതിയ നിറം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

Scientists at the University of California, Berkeley, have reportedly discovered a new color named "Olo," which is described as a highly saturated blue-green hue

Apr 21, 2025 - 19:40
 0  4
മനുഷ്യന് പരിചിതമല്ലാത്ത പുതിയ നിറം കണ്ടെത്തിയതായി  ശാസ്ത്രജ്ഞര്‍

മനുഷ്യന് പരിചിതമല്ലാത്ത പുതിയ നിറം കണ്ടെത്തിയതായി അവകാശപ്പെട്ട് ശാസ്ത്രജ്ഞര്‍. ഒലോ എന്നാണ് പുതിയ നിറത്തിന് ശാസ്ത്രജ്ഞര്‍ പേരിട്ടിരിക്കുന്നത്. റെറ്റിനയില്‍ ലേസര്‍ മാനിപ്യുലേഷന്‍ ചെയ്താല്‍ മാത്രമേ ഈ നിറം കാണാന്‍ സാധിക്കൂ എന്ന് ഗവേഷകര്‍ പറയുന്നു. സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഓലോ നിറത്തിന്റെ വിശദീകരണമുള്ളത്. നിലവിൽ അഞ്ചുപേരാണ് നിലവില്‍ ഈ നിറം കണ്ടിട്ടുള്ളത്. പീക്കോക്ക് ഗ്രീന്‍, അല്ലെങ്കില്‍ ടീല്‍ നിറത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിറമാണെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. 
നിറം എങ്ങനെയുള്ളതായിരിക്കുമെന്ന് തോന്നിപ്പിക്കുന്നതിനായി അവര്‍ ഒരു ടര്‍ക്കോയ്‌സ് സ്‌ക്വയറിന്റെ ചിത്രം പങ്കിട്ടിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ കണ്ട നിറത്തെ പൂര്‍ണമായി പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നതല്ലെന്ന് ഗവേഷകര്‍ പറയുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0