ഫാർമേഴ്സ് അസ്സോസിയേഷൻ ഓഫ് ഇൻഡ്യ (എഫ്.എ.ഒ.ഐ)

Oct 5, 2026 - 10:47
Oct 5, 2026 - 10:50
 0
ഫാർമേഴ്സ് അസ്സോസിയേഷൻ ഓഫ് ഇൻഡ്യ (എഫ്.എ.ഒ.ഐ)

കവിത, ലേഖന മത്സരങ്ങൾ സംഘടിപ്പിക്കുന്നു

കോഴിക്കോട്: ഫാർമേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ - എഫ്.എ.ഒ.ഐ- പതിനഞ്ചാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ കവിത, ലേഖന മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ദേശീയ ജനറൽ സിക്രട്ടറി കെ എം സുരേഷ് ബാബു അറിയിച്ചു.കവിത മത്സരം: വിഷയം – 'കാർഷികകേരളം'ലേഖന മത്സരം: വിഷയം – 'സുസ്ഥിര കൃഷിയും പുതിയ കാഴ്ചപ്പാടുകളും'

സ്കൂൾ, കോളേജ് തലങ്ങളിൽ വേവ്വേറെ മത്സരങ്ങളായിരിക്കും.ലേഖനം എട്ട് പേജിൽ കവിയരുത്, കവിത 24 വരിയിൽ കൂടരുത്.വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഒപ്പം അടക്കം ചെയ്യണം.

സ്വന്തം വിലാസം എഴുതിയ മടക്കക്കവറും അയക്കണം.

രചനകൾ ഒക്ടോബർ 24-നകം ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും.

രചനകൾ അയക്കേണ്ട വിലാസം:

ഡോ. ദിനീഷ് ബേബി.എം, എഫ്.എ.ഒ.ഐസ്കൂൾ - കോളേജ് കാർഷിക ക്ലബ്ബ് ഉത്തരമേഖലാ കോർഡിനേറ്റർ,

"കബനി", കീഴരിയൂർ (പി.ഒ),കൊയിലാണ്ടി (വഴി), കോഴിക്കോട് – 673307.ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9496975810

 The Farmers' Association of India is organizing competitions for poetry, short stories, and essays.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0