64 ആമത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

The 64th State School Arts Festival was inaugurated by Chief Minister Pinarayi Vijayan

Jan 14, 2026 - 21:08
 0
64 ആമത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

64 ആമത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും , കലയാണ് അവരുടെ മതമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാൻ സാധിക്കണമെന്നും കലാമേളകളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രകടമായ ക്രമക്കേട് എവിടെയെങ്കിലും ഉണ്ടെങ്കിൽ അപ്പീൽ വഴി പരിശോധിക്കാം. ഉദ്ഘാടനത്തിന് മുന്നോടിയായി വേദിയിൽ പാണ്ടിമേളം നടന്നു. പതിനയ്യായിരം പ്രതിഭകൾ 250 ഇനങ്ങളിൽ 25 വേദികളിലായി അരങ്ങിലെത്തും. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോൽത്സവത്തിന്റെ കോടി ഉയർത്തി. കെ രാജൻ സ്വാഗതം പറഞ്ഞു. സർവം മായ നായിക റിയ ഷിബു ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വേദിയിലുണ്ടായിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0