മലപ്പുറം കുറ്റിപ്പുറത്ത് ബസ് അപകടത്തില്‍ ഒരാള്‍ മരിച്ചു

One person died in a bus accident in Kuttippuram Malappuram

Jul 26, 2026 - 20:35
 0
മലപ്പുറം കുറ്റിപ്പുറത്ത് ബസ് അപകടത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം കുറ്റിപ്പുറത്ത് ബസ് അപകടത്തില്‍ ഒരാള്‍ മരിച്ചു. സ്വകാര്യ ബസ് ഡിവൈഡറില്‍ തട്ടി കാറിന് മുകളിലേക്ക് മറിഞ്ഞു.  കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവാണ് മരിച്ചത്. 20 പേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം ദേശീയപാതയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് ഓട്ടോയിലിടിച്ച ശേഷം ഡിവൈഡറില്‍ തട്ടി കാറിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. കോഴിക്കോട് തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡിഫെന്‍ഡര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ 20 പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0