നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പകുതിയായപ്പോൾ ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 5000 കടന്നു
When the counting of votes was halfway through in the Nilambur by-election, Aryadan Shaukat's lead crossed 5000

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പകുതിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 5000 കടന്നു. ആദ്യ റൗണ്ടിൽ തന്നെ മുന്നേറ്റമാണ് യുഡിഎഫിന് മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്. പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ പ്രതീക്ഷ. 2021 ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ 2021ൽ യുഡിഎഫിന് 4,770 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ 3614 വോട്ടായി കുറഞ്ഞു. എൽഡിഎഫ് സ്വതന്ത്രനായി പിവി അൻവർ മത്സരിച്ചപ്പോൾ 4895 വോട്ട് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ എൽഡിഎഫ് വോട്ട് 3195 ആയി കുറഞ്ഞു. വിജയ പ്രതീക്ഷയിലാണെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ആകെ 19 റൗണ്ടാണ് വോട്ടെണ്ണുന്നത്.
What's Your Reaction?






