എച്ച് 1 ബി വിസകള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഫീസ് പ്രാബല്യത്തില്‍

The US has imposed a fee of $100,000 for H-1B visa

Sep 22, 2025 - 20:43
 0
എച്ച് 1 ബി വിസകള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഫീസ് പ്രാബല്യത്തില്‍

എച്ച് 1 ബി വിസകള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഫീസ് പ്രാബല്യത്തില്‍. ഒരു ലക്ഷം ഡോളറാണ് ഫീസ് ചുമത്തിയത്. കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം.  എച്ച്-1ബി വിസ നിയമം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും തൊഴിലുടമകളെയും ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ പുതിയ അപേക്ഷകരെ മാത്രമേ ഇത് ബാധിക്കൂവെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. നിലവില്‍ എച്ച് 1 ബി വിസയുള്ളവര്‍ക്കും, അവര്‍ക്ക് യുഎസിലേക്ക് എത്തുന്നതിനും ഒരു ലക്ഷം ഡോളര്‍ ഈടാക്കില്ല. പുതിയ വിസകൾക്ക് മാത്രമേ ബാധകമാകൂ, പുതുക്കലുകൾക്ക് ബാധകമല്ല, നിലവിലുള്ള വിസ ഉടമകൾക്കും ബാധകമല്ലെന്നും  വൈറ്റ് ഹൗസ്‌ വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0