ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ദോഷങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക പരിഹാര ക്രിയകൾ ആരംഭിച്ചു

Karthika Puja and Kandhana Samapranam were held

Aug 6, 2026 - 11:34
 0
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ദോഷങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക പരിഹാര ക്രിയകൾ ആരംഭിച്ചു

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ദോഷങ്ങൾ പരിഹരിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക പരിഹാര ക്രിയകൾ ആരംഭിച്ചു. 2018-ൽ ക്ഷേത്രത്തിൽ നടത്തിയ ദേവപ്രശ്നത്തിൽ കണ്ടെത്തിയ ദോഷങ്ങൾക്കും, അടുത്തിടെയുണ്ടായ സ്വർണക്കൊള്ള, നെയ്യ് ക്രമക്കേട് വിവാദങ്ങൾക്കും പരിഹാരമായാണ് ഈ പ്രായശ്ചിത്ത പൂജകൾ നടത്തുന്നത്. കാർത്തിക പൂജയും, കാണിക്ക സമർപ്പണവും നടന്നു. കൊല്ലൂരിൽ മണി, നാക്ക്, നാരായം എന്നിവ സമർപ്പിച്ച് പൂജ ചെയ്തു. കൊല്ലൂരിൽ മഹാ പൂജയും, കാസർകോട് രംഗ പൂജയും പിന്നീട് നടക്കും. 2018 ലെ ദേവപ്രശ്നത്തിലാണ് ദോഷങ്ങൾ കണ്ടെത്തിയത്. എന്നാൽ പൂജകൾ നടത്തിയിരുന്നില്ല. സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ‌ വിവാദങ്ങൾ ഉണ്ടായതോടെയാണ് പൂജകൾ ചെയ്യാൻ ദേവസ്വം തീരുമാനിച്ചത്. കേരളത്തിലെ 25 ക്ഷേത്രങ്ങളിലായിരിക്കും പരിഹാര ക്രിയകൾ. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി എസ് ശാന്തകുമാറിന്റെ നേതൃത്വത്തിലാണ് പരിഹാര ക്രിയകൾ. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0