രാഷ്ട്രപതിയുടെ ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി
The President, who will arrive at Sannidhanam at 12 pm, will have darshan and stay at the Devaswom guest house
രാഷ്ട്രപതിയുടെ ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. യാത്ര വിശദാംശങ്ങൾ പ്രോട്ടോക്കോൾ വിഭാഗത്തിന് കൈമാറി. ഈ 21-ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് വിശ്രമിക്കുക. 22-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ സന്നിധാനത്തിലേക്ക് തിരിക്കും. നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തും. പമ്പയിൽ നിന്ന് ദേവസ്വം ബോർഡിന്റെ പ്രത്യേക ഗുർഖ ജീപ്പിലാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് പോകുക. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള വാഹനവ്യൂഹം പൂർണ്ണമായും ഒഴിവാക്കും. ജീപ്പിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമായിരിക്കും രാഷ്ട്രപതിയുടെ കൂടെയുണ്ടാകുക.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













