സ്റ്റീഫൻ ദേവസ്സിയ കൊച്ചിയിൽ ഒരുക്കുന്ന SD സ്കേപ് എന്ന പദ്ധതി അന്താരാഷ്ട്ര നിലവാരമുള്ളതാണ്
The SD Scape project being set up by Stephen Devassia in Kochi at a cost of Rs 22 crore is of international standard
ഇരുപത്തിരണ്ടു കോടി രൂപ ചെലവിൽ സ്റ്റീഫൻ ദേവസ്സിയ കൊച്ചിയിൽ ഒരുക്കുന്ന SD സ്കേപ് എന്ന പദ്ധതി അന്താരാഷ്ട്ര നിലവാരമുള്ളതാണ്. സിനിമകൾ ചിത്രീകരിക്കുന്നതിനും റിയാലിറ്റി ഷോകളും തത്സമയ പരിപാടികളും നടത്തുന്നതിനുമായി നൂതന സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഒരു ഇടം സൃഷ്ടിക്കുക എന്ന സ്വപ്നമാണ് കളമശ്ശേരിയിൽ ഒരുക്കുന്ന പദ്ധതിയിലൂടെ സ്റ്റീഫൻ ഇതുവഴി യാഥാർഥ്യമാകുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ മൾട്ടിഫങ്ഷണൽ ഇടങ്ങളിൽ ഒന്നായ SD സ്കേപ്, വിനോദ സംഗീത വ്യവസായങ്ങൾക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്. കലാകാരന്മാർക്കും ചലച്ചിത്ര പ്രവർത്തകർക്കും താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കാൻ കഴിയുന്ന മൾട്ടിപർപ്പസ് ഹാളുകൾ എന്ന ആശയമാണ് തനിക്കിതു വഴി സാക്ഷാത്കരിക്കാൻ സാധിച്ചത് എന്ന് സ്റ്റീഫൻ പറഞ്ഞു.
കോവിഡ് പ്രതിസന്ധി രാജ്യത്തെ ബാധിച്ച സമയത്താണ് തന്നെ ആശ്രയിച്ചു കൊണ്ട് 25-30 കുടുംബങ്ങളെങ്കിലും ഉപജീവനം നടത്തുന്നു എന്ന വസ്തുത മനസ്സിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













