പഹൽഗാം ഭീകരാക്രമണം: സംഗീത പരിപാടികൾ റദ്ദാക്കി പ്രശസ്ത പിന്നണി ഗായകർ

Pahalgam terror attack: Famous playback singers cancel concerts

Apr 25, 2025 - 15:04
Apr 25, 2025 - 15:04
 0  0
പഹൽഗാം ഭീകരാക്രമണം: സംഗീത പരിപാടികൾ റദ്ദാക്കി പ്രശസ്ത പിന്നണി ഗായകർ

ജമ്മു കശ്മീരിലെ പഹൽഗാമില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് സംഗീത പരിപാടികൾ റദ്ദാക്കി പ്രശസ്ത പിന്നണി ഗായകർ. അര്‍ജിത് സിങ്, അനിരുദ്ധ് രവിചന്ദർ എന്നിവർ അവരുടെ പ്രധാന പരിപാടികളും ടിക്കറ്റ് വിൽപനയും മാറ്റിവച്ചിട്ടുണ്ട്. ഏപ്രിൽ 27 ഞായറാഴ്ച ചെന്നൈയിൽ നടത്താനിരുന്ന സംഗീത പരിപാടിയാണ് അര്‍ജിത് റദ്ദാക്കിയത്. ഭീകരാക്രമണത്തില്‍ മരിച്ചവരോടും അവരുടെ കുടുംബങ്ങളോടും ആദരവ് പ്രകടിപ്പിച്ചുകൊണ്ടാണ് പരിപാടികൾ ഒഴിവാക്കിയത്. അനിരുദ്ധ് രവിചന്ദറിന്റെ ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന ഹുക്കും മ്യൂസിക്ക് ഷോയുമാണ് റദ്ദാക്കിയത്. എല്ലാ ടിക്കറ്റ് ഉടമകൾക്കും മുഴുവൻ തുകയും തിരിച്ച് നല്‍കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0