റാപ്പർ വേടന് പിന്തുണയുമായി വിവിധ മേഖലകളിൽ നിന്ന് നിരവധിപേർ രംഗത്തെത്തി
Singer Shahbaz Aman, actress and social activist Lali P.M., writer Sunil P. Ilayidom and others have expressed their support for Vedan through social media.
റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയ്ക്ക് പിന്തുണയുമായി വിവിധ മേഖലകളിൽ നിന്ന് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. ഗായകൻ ഷഹബാസ് അമനും നടിയും സാമൂഹ്യ പ്രവർത്തകയുമായ ലാലി പി.എമ്മും, എഴുത്തുകാരൻ സുനിൽ പി ഇളയിടം തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെയാണ് വേടന് പിന്തുണ അറിയിച്ചത്. വേടൻ ഇവിടെ വേണം. ഇന്ന് നിശാഗാന്ധിയിൽ പ്രോഗ്രാം ഉള്ള ദിവസം. സമയമില്ല. പ്രാക്ടീസ് ചെയ്യണം. നാളെ വിശദമായി എഴുതാം. വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്. എല്ലാവരോടും സ്നേഹമെന്ന് ഷഹബാസ് അമൻ പറഞ്ഞു.
വേടനൊപ്പമാണെന്നും അഞ്ചു ഗ്രാം കഞ്ചാവല്ല വേടനെ നിർണയിക്കുന്നതെന്നുമായിരുന്നു ലാലി പി.എമിന്റെ പ്രതികരണം. തീർച്ചയായും വേടൻ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നു എന്ന് തോന്നുന്നുവെന്നും ലാലി പി.എം ഫേസ്ബുക്കിൽ കുറിച്ചു. സാങ്കേതികമായി ന്യായം പറയാനുണ്ടെങ്കിലും നടപടി നീതിയുടെ വിശാല താല്‍പര്യത്തിന് നിരക്കുന്നതല്ലെന്നും പുലി നഖ മാല മുതല്‍ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ടെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













