ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്ന ചിത്രത്തിലെ ഈ കൊച്ചു കേരളത്തിൽ എന്നാരംഭിക്കുന്ന ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം റിലീസായി

The film will be produced under the banners of WBTS Productions

Mar 19, 2026 - 19:56
 0
ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്ന ചിത്രത്തിലെ ഈ കൊച്ചു കേരളത്തിൽ എന്നാരംഭിക്കുന്ന ഒഫീഷ്യൽ ലിറിക്കൽ  വീഡിയോ ഗാനം റിലീസായി

ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്ന ചിത്രത്തിലെ ഈ കൊച്ചു കേരളത്തിൽ എന്നാരംഭിക്കുന്ന ഒഫീഷ്യൽ ലിറിക്കൽ 
വീഡിയോ ഗാനം റിലീസായി.നവാഗതനായ സവിന്‍ സ സംവിധാനം ചെയ്യുന്ന  ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിപിന്‍ ദാസാണ് എഴുതുന്നത്.
ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി ഹാഷിർ,അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾ ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗ്ഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. 

ഡബ്ല്യൂ ബി ടി എസ്  പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്,ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം,സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദര്‍ശ് നാരായണ്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0