സർക്കാരിന്റെ വിദഗ്ധ സമിതി ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളി

The governments expert committee rejected E Sreedharans high speed rail project

Aug 3, 2026 - 20:45
 0
സർക്കാരിന്റെ വിദഗ്ധ സമിതി ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളി

സർക്കാരിന്റെ വിദഗ്ധ സമിതി ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളി. നിലവിലെ മാതൃകയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് സർക്കാർ ഇ ശ്രീധരനെയും കേന്ദ്രത്തെയും അറിയിച്ചു. ഇ ശ്രീധരൻ നിർദേശിച്ച തിരുവനന്തപുരം  കണ്ണൂർ ഹൈസ്പീഡ് റെയിൽവേ പദ്ധതി നിർദേശം നിലവിലുള്ള രൂപത്തിൽ നടപ്പിലാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അറിയിച്ചത്. ഇരുപത്തി മൂന്നു സ്റ്റേഷനുകൾ, 200 കിലോമീറ്റർ വേഗത. 473 കിലോമീറ്റർ ദൂരം എന്നിവയായിരുന്നു  ഇ. ശ്രീധരൻ സർക്കാരിന് മുന്നിൽ സമർപ്പിച്ച അതിവേഗ റെയിൽപാത പദ്ധതി.കേരളത്തിൽ റെയിൽവേ വികസനത്തിന് മുൻ നിശ്ചയിച്ച പദ്ധതികളുണ്ടെന്നും സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0