ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന് തൃശ്ശൂരിൽ തുടക്കം
ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന് തൃശ്ശൂരിൽ തുടക്കം
തൃശ്ശൂർ: ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന് ഭഗവാൻ വടക്കുംനാഥന്റെ പുണ്യഭൂമിയായ തൃശ്ശൂരിൽ തുടക്കമായി. മണ്ഡലകാലത്തിന് മുന്നോടിയായി ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ സമിതികൾക്ക് രൂപം നൽകുന്നതിന്റെ ഭാഗമായാണ് തൃശ്ശൂരിലും പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
തൃശ്ശൂരിൽ റീജണൽ ഡയറക്ടർ ശശികുമാർ നായർ (എസ്. കെ. നായർ) അധ്യക്ഷത വഹിച്ച ആദ്യ യോഗത്തിൽ രാമു ചാത്തനാത്തും അജിതൻ ഗുരുവായൂരും ചേർന്ന് ഭദ്രദീപം തെളിയിച്ചു.
ട്രസ്റ്റ് ഡയറക്ടർ ജി. എൻ. സത്യനാരായണനും, ഹരിവരാസന കീർത്തനത്തിന്റെ രചയിതാവായ കോന്നകത്ത് ജാനകി അമ്മയുടെ ചെറുമകനും ട്രസ്റ്റ് ചെയർമാനുമായ പി. മോഹൻകുമാറും യോഗത്തിൽ പങ്കെടുത്തു.
ഹരിവരാസനം കേവലം ഒരു കീർത്തനമായി മാത്രം കാണേണ്ടതല്ലെന്നും അതിലെ ഓരോ പദവും ജീവിതത്തിൽ പകർത്തേണ്ടതാണെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. മാനവരാശിക്ക് ധാർമികതയുടെയും ആത്മീയതയുടെയും മൂല്യങ്ങൾ പകർന്നുനൽകുന്ന ഈ കാലഘട്ടത്തിന്റെ ഉണർത്തുപാട്ടായി ഹരിവരാസനം മാറണമെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ പങ്കെടുത്തവർ പരസ്പരം പരിചയപ്പെടുകയും തൃശ്ശൂരിൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനായി എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രകൃതിക്ക്, സഹജീവികൾക്ക്, മനുഷ്യർക്ക് എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ തൃശ്ശൂർ ജില്ലയിൽ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ഹരിവരാസനം ചാരിറ്റബിൾ ഡയറക്ടർ ശശികുമാർ നായർ (എസ്. കെ. നായർ) അധ്യക്ഷത വഹിച്ച ആദ്യ യോഗത്തിൽ രാമു ചാത്തനാത്തും അജിതൻ ഗുരുവായൂരും ചേർന്ന് ഭദ്രദീപം തെളിയിച്ചു.
ട്രസ്റ്റ് ഡയറക്ടർ ജി. എൻ. സത്യനാരായണനും, ഹരിവരാസന കീർത്തനത്തിന്റെ രചയിതാവായ കോന്നകത്ത് ജാനകി അമ്മയുടെ ചെറുമകനും ട്രസ്റ്റ് ചെയർമാനുമായ പി. മോഹൻകുമാറും യോഗത്തിൽ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












