ബിജെപി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു.
BJP Valappad Panchayat Committee protested by planting banana trees in a pothole on the road.

വലപ്പാട് കുരിശുപ്പള്ളിയിൽ വാഹനയാത്രക്കാർക്ക് അപകടമാവും വിധത്തിൽ രൂപപ്പെട്ടിട്ടുള്ള വലിയ കുഴികൾ ദിവസങ്ങൾ പിന്നിട്ടിട്ടും നികത്തുന്നതിനോ, റോഡ് ശരിയാക്കുന്നതിനോ വേണ്ട നടപടികൾ സ്വീകരിക്കാത്ത എം എൽ എ യുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും അനാസ്ഥയ്‌ക്കെതിരെ ബിജെപി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി റോഡിലെ കുഴിയിൽ വാഴ നട്ടു കൊണ്ട് നടത്തിയ പ്രതിഷേധം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ടി ജി രതീഷ് ഉദ്ഘാടനം ചെയ്തു. പഴയ ദേശീയ പാതയിലെ മേൽനോട്ടം നിലവിൽ പി ഡബ്ല്യൂ ഡി ക്ക് ആണെന്നിരിക്കെ റോഡിലെ കുഴികൾ നികത്തുന്നതിനോ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണുന്നതിനോ യാതൊരു പരിശ്രമവും നടത്താത്ത എം എൽ എ യും വിഷയം അധികാരികളിലേക്ക് എത്തിക്കാത്ത പഞ്ചായത്ത് ഭരണസമിതിയും സമ്പൂർണ്ണ പരാജയമാണ്. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ധനീഷ് മടത്തി പറമ്പിൽ സമരത്തിന് അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിയും പതിനേഴാം വാർഡ് മെമ്പറുമായ ഷൈൻ നെടിയിരിപ്പിൽ, ബിജെപി മണ്ഡലം സെക്രട്ടറിയും രണ്ടാം വാർഡ് മെമ്പർമാരായ രശ്മി ഷിജോ, ഗിരീഷ് വെന്നിക്കൽ, കാർത്തികേയൻ, രഘുലാൽ, പി വി ആനന്ദൻ, ഷൈര, ശിവജി തുടങ്ങിയവർ നേതൃത്വം നൽകി.
What's Your Reaction?






