സന യൂസഫ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പാകിസ്താനിൽ വെടിയേറ്റ് മരിച്ചു
Sana Yousaf, social media influencer, shot dead in Pakistan

യുവ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പാകിസ്താനിൽ
വെടിയേറ്റ് മരിച്ചു. സന യൂസഫ് എന്ന പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. ഇസ്ലാമാബാദിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പ്രതി ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം തുടങ്ങി. വീട്ടിലെത്തിയ ബന്ധുവാണ് സനയെ വെടിവെച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ ഉടൻ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ പാകിസ്താനിൽ ഉടനീളം വ്യാപകമായി നടക്കുന്ന ദുരഭിമാനക്കൊല ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. നാല് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സാണ് സനയ്ക്കുള്ളത്. സനയ്ക്ക് നീതി വേണമെന്ന ആവശ്യവുമായി ജസ്റ്റിസ് ഫോർ സന യൂസഫ് എന്ന ഹാഷ് ടാഗ് എക്സിൽ ട്രെൻഡിങ് ആവുകയാണ്.
What's Your Reaction?






