ഐടി പാർക്കുകളിൽ ജീവനക്കാർക്ക് ഇനിമുതൽ മദ്യം ലഭിക്കും
A government order has been issued in this regard. The condition is that there is one liquor shop in an IT park.

ഐടി പാർക്കുകളിൽ ജീവനക്കാർക്ക് ഇനിമുതൽ മദ്യം ലഭിക്കും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഒരു ഐടി പാർക്കിൽ ഒരു മദ്യശാല എന്നതാണ് നിബന്ധന. അതിഥികൾക്ക് മദ്യം നൽകാൻ പ്രത്യേക അനുമതി വേണം.10 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളു. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡെകളിലും മദ്യം നൽകരുത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം.
മദ്യശാല ഓഫീസുകളുമായി ബന്ധമുണ്ടാകില്ല. ഇവിടേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണം. പുറത്തുനിന്നുള്ള ആര്‍ക്കും മദ്യം വില്‍ക്കരുതെന്നാണ് ചട്ടം. ഗുണമേന്മയില്ലാത്ത മദ്യം വില്‍ക്കരുതെന്നും നിർദ്ദേശമുണ്ട്. നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
What's Your Reaction?






