ഇന്ത്യൻ ശാസ്ത്ര മേഖലക്ക് ചരിത്ര പ്രധാനമായ നേട്ടം കൈവരിച്ചു ജാഹ്നവി ദാഗെട്ടി

Jahnavi Daghetti has achieved a historic achievement for the Indian science sector

Jun 24, 2025 - 14:48
 0  0
ഇന്ത്യൻ ശാസ്ത്ര മേഖലക്ക് ചരിത്ര പ്രധാനമായ നേട്ടം കൈവരിച്ചു ജാഹ്നവി ദാഗെട്ടി

നാസയുടെ അന്താരാഷ്ട്ര വ്യോമ അന്തരീക്ഷ പരിശീലന പരിപാടി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വനിതയായിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ജാഹ്നവി ദാഗെട്ടി. ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ജാഹ്നവി ബഹിരാകാശ വിഷയങ്ങളിൽ ഏറെ തല്പരയാണ്.നാസയുടെ കെനഡി സ്പേസ് സെന്ററിൽ നടന്ന പരിശീലന പരിപാടിയിൽ 20 മത്സരാർഥികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ജാഹ്നവി 2029 ൽ ബഹിരാകാശത്തിലേക്ക് യാത്ര ചെയ്യാനുള്ള വാണിജ്യ ബഹിരാകാശ മിഷനിലേക്കാണ് യോഗ്യത നേടിയത്. ഇന്ത്യയിലെ വിവിധ എൻഐടികളിലും, നാസ, ഐഎസ്ആർഒ എന്നിവയുമായി ചേർന്ന് ശാസ്ത്ര പഠനത്തിലും പ്രചാരണങ്ങളിലും ഭാഗമായിട്ടുണ്ട്. പാൻ സ്റ്റാർസ് സംയുക്ത പദ്ധതിയുടെ ഭാഗമായി ആസ്റ്റിറോയ്‌ഡ് കണ്ടെത്തലിലും പങ്കാളിയായിട്ടുണ്ട്. 

ഇന്ത്യൻ ശാസ്ത്ര മേഖലക്ക് ഇത് ചരിത്ര പ്രധനമായ നേട്ടമാണ്. വരും തലമുറക്ക് പ്രചോദനമാകുന്ന നേട്ടമാണ് ജാഹ്നവി കൈവരിച്ചത്. അച്ഛൻ ശ്രീനിവാസനും അമ്മ പതമശ്രീയും കുവൈറ്റിലാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0