കുട്ടനാടിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഈഴവ മുന്നേറ്റമായി ഇന്നത്തെ ശാഖാ നേതൃ സംഗമം മാറി
Today's branch leadership meeting has become the biggest Ezhava movement in the history of Kuttanad.

സമ്മേളന നഗരിയെ നിറച്ച് ഭാരവാഹികൾ സമ്മേളന നഗരിയിലേക്ക് ഒഴുകി എത്തിയപ്പോൾ കുട്ടനാടിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഈഴവ മഹാസമ്മേളനമായി ഇന്നത്തെ സംഗമം മാറുകയായിരുന്നു. സംഘടനയ്ക്ക് പിന്നിൽ കുട്ടനാട് ഒറ്റക്കെട്ടാണ് എന്നതാണ് ഈ സമ്മേളനത്തിൻ്റെ വിജയം.
എസ്.എൻ.ഡി.പി യോഗത്തിൻ്റെ നേതൃത്വത്തിൽ കുട്ടനാട് , കുട്ടനാട് സൗത്ത്,മാന്നാർ യൂണിയനുകളുടെ പരിധിയിലുള്ള ശാഖാ നേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു.
കുട്ടനാട് മേഖലയിൽ സംഘടനാ കൂടുതൽ ശക്തമാക്കുന്നതിനു വേണ്ടി കുട്ടനാട്, കുട്ടനാട് സൗത്ത്, മാന്നാർ യൂണിയനുകളിലെ ഓരോ ശാഖകൾക്കും 20,000 രൂപ വീതം സഹായധനവും നൽകുവാൻ തീരുമാനിച്ചു.
കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ എസ് സുപ്രമോദം സ്വാഗതം പറഞ്ഞ മഹാസംഗമത്തിൽ യോഗം വൈസ് പ്രസിഡൻ്റ് ശ്രീ.തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും യോഗം ദേവസ്വം സെക്രട്ടറി ശ്രീ അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നൽകി.
കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാനും യോഗം കൗൺസിലറുമായ ശ്രീ പച്ചയിൽ സന്ദീപ്,കുട്ടനാട് യൂണിയൻ ചെയർമാൻ ശ്രീ ബിനീഷ് പ്ലാത്താനത്ത്,മാന്നാർ യൂണിയൻ ചെയർമാൻ ഹരിലാൽ, കൺവീനർ ശ്രീ.അനിൽ.പി. ശ്രീരംഗം എന്നിവർ സംസാരിച്ചു.
കുട്ടനാട് യൂണിയൻ കൺവീനർ ശ്രീ സന്തോഷ് ശാന്തി നന്ദി പറഞ്ഞ മഹാസംഗമത്തിൽ കുട്ടനാട്, കുട്ടനാട് സൗത്ത്,മാന്നാർ യൂണിയനുകളിലെ വിവിധ ശാഖായോഗങ്ങളിൽ നിന്നായി ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, മൈക്രോ ഫിനാൻസ് ഭാരവാഹികൾ ഉൾപ്പെടെ നാലായിരത്തോളം നേതാക്കൾ ആണ് ആദ്യാവസാനം പങ്കെടുത്തത്.
What's Your Reaction?






