കൈക്കൂലി: ആലപ്പുഴ ഹരിപ്പാട് വില്ലേജ് ഓഫീസറായ പ്രീത.പി.കെ പിടിയിൽ

Female village officer arrested for accepting bribe via Google Pay to provide old survey number.

Jun 29, 2025 - 15:22
 0  0
കൈക്കൂലി: ആലപ്പുഴ ഹരിപ്പാട് വില്ലേജ് ഓഫീസറായ പ്രീത.പി.കെ പിടിയിൽ

കൈക്കൂലി ആലപ്പുഴ ഹരിപ്പാട് വില്ലേജ് ഓഫീസറായ പ്രീത.പി.കെ പിടിയിൽ. പഴയ സര്‍വ്വേ നമ്പര്‍ നല്‍കുന്നതിന് ഗൂഗിള്‍-പേ വഴി 1,000 രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടികൂടിയത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ പരാതിക്കാരന് കൃഷി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രി സ്റ്റാക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആവശ്യത്തിനായി വസ്തുവിന്റെ പഴയ സര്‍വ്വേ നമ്പര്‍ ആവശ്യമായി വന്നു. ഇതിനായി അദ്ദേഹം ഹരിപ്പാട് വില്ലേജ് ഓഫീസറായ പ്രീതയുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ വിളിച്ച് വസ്തുവിന്റെ പഴയ സര്‍വ്വേ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍  വസ്തുവിന്റെ വിവരം വാട്ട്‌സ് ആപ്പില്‍ അയക്കാന്‍ പറയുകയും, ഇതിലേക്ക് ഒരു ഫീസ് അടക്കണമെന്നും, തുക വാട്ട്‌സ് ആപ്പ് വഴി അറിയിക്കാമെന്നും പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്‍ പഴയ സര്‍വ്വേ നമ്പര്‍ വാട്ട്‌സ് ആപ്പ് വഴി വില്ലേജ് ഓഫീസര്‍ക്ക് അയച്ച് കൊടുത്തപ്പോള്‍, ഗൂഗിള്‍-പേ നമ്പര്‍ തിരിച്ച് അയച്ച് കൊടുത്ത ശേഷം, അതില്‍ 1,000 രൂപ ഇട്ട് കൊടുക്കണമെന്ന് വാട്ട്‌സ് ആപ്പ് മെസ്സേജ് അയച്ച് ആവശ്യപ്പെട്ടു എന്നാണ് പി കെ പ്രീതക്കെതിരായ ആരോപണം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0