ആറന്മുള വള്ള സദ്യ കഴിക്കാൻ ആഗ്രഹമുള്ളവർക്ക് ഇനി മുൻകൂട്ടി ബുക്ക് ചെയ്യാം
Those who wish to have the Aranmula Valla Sadhya can now book in advance.

ആറന്മുള വള്ള സദ്യ കഴിക്കാൻ ആഗ്രഹമുള്ളവർക്ക് ഇനി മുൻകൂട്ടി ബുക്ക് ചെയ്യാം. ഈ സൗകര്യമൊരുക്കുന്നത് തിരുവിതാംകൂർ ദേവസ്വമാണ്. ആറന്മുള ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ തയ്യാറാക്കിയ പ്രത്യേക കൗണ്ടറിൽ എത്തിയോ ഫോൺ വഴിയോ സദ്യക്കായി ബുക്ക് ചെയ്യാം. ക്ഷണിക്കുന്നവർക്ക് മാത്രമാണ് നേരത്തെ വള്ളസദ്യ വഴിപാട് നേരുന്നവർ നല്കിയിരുന്നുള്ളു. 52 പള്ളിയോട കരകളുടെ കൂട്ടായ്മയായ പാലിയയോട സേവാസംഘമാണ് സദ്യ തയ്യാറാക്കുന്നത്. സദ്യക്ക് ഒരാൾക്കു 250 രൂപയാണ് നിരക്ക്. വള്ളസദ്യ അവസാനിക്കുന്ന വരെയുള്ള എല്ലാ ഞായറാഴ്ചയും ബുക്ക് ചെയ്തവർക്ക് സദ്യ ലഭിക്കും.
What's Your Reaction?






