വിവാഹം മുടക്കു ഗ്രാമത്തിൻ്റെ വിചിത്രകഥയുമായി വത്സലാ ക്ലബ്ബ് സെപ്റ്റംബർ ഇരുപത്തിയാറിന്.
Vatsala Club with the strange story of a village that cancels marriages on September 26.

ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ വർഷങ്ങളായി നിലനിന്നു പോരുന്ന വിചിത്രമായവിവാഹം മുടക്കൽ സമ്പ്രദായത്തിൻ്റെ പശ്ചാത്തലത്തിലൂടെ | അണിയിച്ചൊരുക്കുന്ന ചിത്രമാണ് വത്സലാ ക്ലബ്ബ്. അന്നാട്ടുകാർക്ക് ഈ വിവാഹം മുടക്കൽ ഒരു മത്സരവും ആഘോഷവും ആണ്.
ആൺ പെൺ വ്യത്യാസമില്ലാതെ തലമുറതലമുറ കൈമാറി ഈ കാര്യം നിലനിന്നു പോരുന്നു. സ്വന്തം മക്കളുടെ വിവാഹം പോലും മുടക്കുന്നതിൽ ഇവർക്ക് തെല്ലും ദുഃഖമില്ല. ഏറ്റവും കൂടുതൽ കല്യാണം മുടക്കുന്നവർക്ക് മുടക്കു ദണ്ഡ് എന്ന പാരിതോഷികംവരെ നൽകും. ഇവിടെ വത്സലാ ക്ലബ്ബ് എന്ന ഒരു ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ഈ നാട്ടിൽ നടക്കുന്ന ഈ കല്യാണം മുടക്കിനെ ശക്തമായി എതിർക്കുന്ന ഏതാനും ചെറുപ്പക്കാരാണ് ഈ ക്ലബ്ബിൻ്റെ പിന്നിലെസജീവ പ്രവർത്തകർ.
ഈ പ്രാകൃതമായ സമ്പ്രദായത്തെ ഇവർ എതിർക്കുന്നതോടെ ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും രണ്ടു ചേരികളിലായി മാറുന്നു. ഇവർക്കിടയിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതോടെ കഥാഗതിയിൽ വലിയൊരു വഴിത്തിരിവിനു വഴിയൊരുക്കുന്നു. നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ പശ്ചാത്തലമാണിത്. തികച്ചും കൗതുകകരമായ ഒരു പ്രമേയം ഹ്യൂമർ, ഫാൻ്റെസി ജോണറിൽ അവതരിപ്പിക്കുയാണ് അനൂഷ് മോഹൻ ഈ ചിത്രത്തിലൂടെ. സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഫാൽക്കൺ സിനിമാസിൻ്റെ ബാനറിൽ ജിനി.എസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. താരപ്പൊലിമയേക്കാളുപരി കഥക്കനുയോജ്യമാ
യതും ഒപ്പം സമീപകാല മലയാള സിനിമകളിലൂടെ ശ്രദ്ധേയമായവരുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ
What's Your Reaction?






