ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ റാപ്പർ വേടൻ അറസ്റ്റിൽ
Rapper Vedan arrested in ganja seizure case from flat.

ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ റാപ്പർ വേടൻ അറസ്റ്റിൽ. അഞ്ചു ഗ്രാം കഞ്ചാവ് തൃപ്പൂണിത്തുറയിലെ വേടന്റെ ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഡാൻസഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വേടൻ അടക്കം ഒൻപത് പേർ പിടിയിലായിട്ടുണ്ട്. ലഹരി ഉപയോഗിച്ചെന്ന് വേടൻ സമ്മതിച്ചതായി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് പറഞ്ഞു. 9 ലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പരിപാടിക്ക് ലഭിച്ച തുകയാണിതെന്നാണ് ഇവർ പറയുന്നത്.
വേടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. നിയമ നടപടിക്ക് ശേഷം വിട്ടയക്കും.
What's Your Reaction?






