തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സ്ന
Singer Jyotsna revealed that she has autism. Jyotsna revealed this while speaking on the TEDxTalks program

തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സ്ന. ടെഡ് എക്സ് ടോക്സ് എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യം ജ്യോത്സ്ന തുറന്നു പറഞ്ഞത്. ഓട്ടിസത്തെ ആളുകൾ ശരിയായി മനസ്സിലാക്കേണ്ടതുണ്ടെന്നും സമൂഹത്തിൽ ഓട്ടിസത്തെ കുറിച്ച് അവബോധമുണ്ടാക്കാനാണ് താൻ ഈ കാര്യം തുറന്നു പറയുന്നതെന്നും ജ്യോത്സ്ന പറഞ്ഞു. ഓട്ടിസത്തെ ആളുകൾ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ടെന്നും ഓട്ടിസം കണ്ടുപിടിക്കാനുള്ള ടൂളുകൾ നമുക്ക് ആവശ്യമാണെന്നും ജ്യോത്സ്ന കൂട്ടിച്ചേർത്തു. ഓട്ടിസം കണ്ടുപിടിച്ചപ്പോഴാണ് ജീവിതത്തിൽ അതുവരെ ഞാൻ നേരിട്ട പല പ്രശ്നങ്ങൾക്കും എനിക്കുത്തരം കിട്ടിയത്.
ഇടയ്ക്ക് എനിക്കു എന്നെക്കുറിച്ച് ചില സംശയങ്ങൾ തോന്നി. ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കണ്ടു. മൂന്നു തവണയാണ് ഞാൻ ടെസ്റ്റു ചെയ്തത്, എന്റെ അവസ്ഥയെന്തെന്ന് സ്ഥിരീകരിക്കാനായി. ഒടുവിൽ വളരെ വൈകി ഞാനെന്റെ അവസ്ഥ എന്തെന്ന് തിരിച്ചറിഞ്ഞു. ഞാനൊരു ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട് ആണ്. സ്വയം തോന്നിയ ചില സംശയങ്ങൾ മാനസികരോഗ വിദഗ്ധനുമായി ചർച്ച ചെയ്യുകയും തുടർന്ന് പരിശോധനകൾ നടത്തുകയും ചെയ്തപ്പോഴാണ് തനിക്ക് ഓട്ടിസം സ്ഥിരീകരിച്ചതെന്നും ജ്യോത്സ്ന വെളിപ്പെടുത്തി.
What's Your Reaction?






