വി എസിന്റെ രാഷ്ട്രീയ ജീവിത രേഖ: ജനസേവനം ജീവിതം...
He grew up as Achuthanandan in Velikakath and later became V.S. Achuthanandan
ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് വി എസിന്റെ ജനനം. വേലിക്കകത്ത് അച്യുതാനന്ദനായി വളർന്ന്, പിന്നീട് വി.എസ് അച്യുതാനന്ദനായി മാറുകയും ചെയ്ത അതുല്യ പ്രതിഭ. ആസ്പിൻവാളിലെ ജോലിക്കിടയിൽ പി.കൃഷ്ണപിള്ളയുമായുള്ള കൂടിക്കാഴ്ചകളാണ് അച്യുതാനന്ദന്റെ ജീവിതം ജനസേവനത്തിലേക്ക് നയിച്ചത്. തൊഴിലാളികളുടെ പക്ഷത്ത് നിൽക്കാനാണ് എന്നും വി.എസ്. ശ്രമിച്ചത്. സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം പിന്നീട് സംസ്ഥാന സെക്രട്ടറി, ഏഴ് തവണ എം.എൽഎ., മൂന്ന് തവണ പ്രതിപക്ഷ നേതാവ്, 2006-ൽ മുഖ്യമന്ത്രി നിരവധി മേഖലകളിൽ തിളങ്ങി. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ മുതൽ മണ്ണിനും പ്രകൃതിക്കും വേണ്ടിയും ആ ശബ്ദം മുഴങ്ങികേട്ടു. മുഖ്യമന്ത്രി പദവിയിലെത്തിയപ്പോഴും മണ്ണിനും മനുഷ്യനും വേണ്ടിയാണ് അദ്ദേഹം ശബ്ദം ഉയർത്തിയത്. വനമേഖലകളിൽ സംഘടിത കൈയ്യേറ്റങ്ങൾ ഉണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ പ്രോട്ടോകോളുകൾ മടക്കിവെച്ച്, മുന്നണിയിൽ നിന്നുതന്നെ എതിർപ്പ് ഉയർന്നിട്ടും വി.എസ്. ശബ്ദം ഉയർത്തി. 996-ലെ തിരഞ്ഞെടുപ്പ് തിരിച്ചടിയും 1992-ന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം നിലനിർത്താൻ കഴിയാത്തതും തുടർന്നുള്ള വർഷങ്ങളിൽ അച്യുതാനന്ദനെ പാർട്ടിക്കുള്ളിൽ നിരവധി പോരാട്ടങ്ങളിലേക്ക് നയിച്ചു.വിപ്ലവ നായകന് കേരളം ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. മറ്റന്നാൾ ആലപ്പുഴയിലാണ് സംസ്കാര ചടങ്ങുകൾ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













