ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ആയിരങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു

Khameneis body was laid to rest in Tehrans Grand Mosque draped in the Iranian national flag

Jul 4, 2026 - 20:38
 0
ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ആയിരങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു


ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ആയിരങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു. ഇറാന്റെ ദേശീയപതാകയില്‍ പൊതിഞ്ഞാണ് ഖമനേയിയുടെ മൃതദേഹം ടെഹ്‌റാനിലെ ഗ്രാന്റ് മൊസല്ലയില്‍ പൊതുദര്‍ശനത്തിന് വെച്ചത്. അദ്ദേഹത്തോടൊപ്പം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 14 മാസം മാത്രം പ്രായമുള്ള, ഖമനേയിയുടെ കൊച്ചുമകള്‍ സഹ്‌റ മുഹമ്മദി ഗൊല്‍പായെഗനിയുടെ ശവപേടകവുമുണ്ടായിരുന്നു. അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയവര്‍ക്ക് വേദനാജനകമായ കാഴ്ചയായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാര്‍ ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്‌നൈന്‍,വിദേശകാര്യമന്ത്രി പബിത്ര മാര്‍ഗരിത എന്നിവര്‍ പങ്കെടുത്തു. ഫെബ്രുവരി 28ന് യുദ്ധത്തിന്റെ തുടക്കത്തില്‍ നടന്ന അമേരിക്ക-ഇസ്രായേല്‍ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0