അഡ്വക്കേറ്റ് തോമസ് ഉണ്ണിയാടൻ എംഎൽഎക്ക്‌ സ്നേഹാദരവ് നൽകുന്നു

Tribute to Advocate Thomas Unniyadan MLA

Oct 23, 2026 - 16:05
Oct 23, 2026 - 16:45
 0
അഡ്വക്കേറ്റ് തോമസ് ഉണ്ണിയാടൻ എംഎൽഎക്ക്‌ സ്നേഹാദരവ് നൽകുന്നു

നിയമസഭയിൽ എത്തിയിട്ട് 25വർഷം പൂർത്തിയാക്കിയ അഡ്വ.തോമസ് ഉണ്ണിയാടൻ എംഎൽഎക്ക്‌ അനന്തപുരിയുടെ സൗഹൃദ കൂട്ടായ്മ സ്നേഹാദരവ് നൽകുന്നു . 2001ൽ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽനിന്നും അഡ്വ.തോമസ് ഉണ്ണിയാടൻ വിജയിച്ച് നിയമസഭയിൽ എത്തിയിട്ട് കാൽ നൂറ്റാണ്ടായി. വിദ്യാഭ്യാസ രംഗത്ത്  തോമസ് ഉണ്ണിയാടൻ എൽഎൽബി വിദ്യാർത്ഥിയായി  തലസ്ഥാനത്ത് എത്തിയകാലം മുതലുള്ള  സൗഹൃദ ബന്ധം കാത്തു സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വിവിധ സാംസ്കാരിക, സാഹിത്യ, മാധ്യമ സംഘനകളുടെയും സൗഹൃദ കൂട്ടായ്‌മ നൽകുന്ന ആദരവ് 
27ന് ഉച്ചക്ക് 2.30ന് മഹാത്മ അയ്യങ്കാളി ഹാളിൽ (വി.ജെ.ടി)നടക്കും. രാഷ്ട്രീയ,സാമൂഹിക, സംസ്കാരിക, മാധ്യമ,രംഗത്തുള്ള നിരവധിപേർ തോമസ് ഉണ്ണിയാടനെ ആദരിക്കും.

കക്ഷിരാഷ്ടീയ ഭേദമന്യേ നടക്കുന്ന ഈ ചടങ്ങ് വിജയപ്രദമാക്കുവാൻ മുഴുവൻ മാധ്യമപ്രവർത്തകരുടേയും സഹകരണങ്ങൾ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
അഡ്വ.ഇരുമ്പിൽ വിജയൻ (സ്വാഗത സംഘം ചെയർമാൻ), ചെമ്പകശ്ശേരി ചന്ദ്രബാബു (വൈസ് ചെയർമാൻ), കെ. സുനിൽ നാരായണൻ (ജനറൽ കൺവീനർ)
ജോണിഭാഗ്യോദയം (ജനറൽ സെക്രട്ടറി), പാച്ചലൂർ കോമളൻ (കൺവീനർ), സി.വി.ശരവണൻ (കൺവീനർ), നെല്ലിമുട് രാജേന്ദ്രൻ (കൺവീനർ), ഡോ.വിഷ്ണു മോഹൻ (ജോ. കൺവീനർ)അഡ്വ.എ.ജെ.അഹമ്മദ് കബീർ (കൺവീനർ), സുരേഷ് ചിറയിൻകീഴ് (കൺവീനർ) തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0