ദളിത് യുവതി ബിന്ദുവിനെ പൊലീസ് അതിക്രമിച്ചതിൽ പേരൂർക്കട എസ്‌ഐ പ്രസാദിന് സസ്‌പെൻഷൻ
Peroorkada SI Prasad has been suspended for the police assault on Dalit woman Bindu.
ദളിത് യുവതിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനെ പൊലീസ് അതിക്രമിച്ചതിൽ പേരൂർക്കട എസ്‌ഐ പ്രസാദിന് സസ്‌പെൻഷൻ ചെയ്തു. ആഭ്യന്തരവകുപ്പാണ് ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ എസ് ഐയെ സസ്‌പെൻഡ് ചെയ്തത്. കന്റോൺമെന്റ് എ.സി.പിയുടെ വിശദമായ റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഏപ്രിൽ 23-നാണ് ബിന്ദുവിനോട് പേരൂർക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയിൽ തന്നെ സ്റ്റേഷനിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു പറയുന്നത്. ക്രൂരതയാണ് തന്നോട് പൊലീസ് കാണിച്ചതെന്നാണ് ബിന്ദു ആരോപിക്കുന്നത്. മോഷ്ടിച്ചിട്ടില്ലെന്ന് പൊലീസുകാരുടെ കാലുപിടിച്ചു പറഞ്ഞിട്ടും എസ്‌ഐയും സംഘവും ദളിത് സ്ത്രീയോട് നീതി കാട്ടിയില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയപ്പോൾ അവിടെയും അവഗണന നേരിട്ടെന്ന് ബിന്ദു പറയുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













