നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ പ്രതി കേഡൽ ജിൻസൺ രാജിന് ജീവപര്യന്തം ശിക്ഷ

The accused in the Nandancode massacre, Cadel Jinson Raj, has been sentenced to life imprisonment.

May 13, 2025 - 18:33
 0
നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ പ്രതി കേഡൽ ജിൻസൺ രാജിന് ജീവപര്യന്തം ശിക്ഷ

നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ പ്രതി കേഡൽ ജിൻസൺ രാജിന് ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ജീവപര്യന്തം തടവും പതിനഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. 65 ദിവസം നീണ്ട വാദത്തിന് ശേഷമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2017 ഏപ്രില്‍ ഒമ്പതിന് നടന്ന കൊലപാതകത്തിൽ എട്ട് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. 65 ദിവസം നീണ്ട വിചാരണയില്‍ 42 സാക്ഷികളെ വിസ്തരിച്ചു. 120-ലധികം രേഖകളും നാല്‍പതിലധികം തൊണ്ടിമുതലും അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടന്നും ഇതാണ് കൊലപാതകത്തിന് നയിച്ചതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആസൂത്രിത കൊലപാതകമാണ് പ്രതി നടത്തിയതെന്നാണ്  പ്രോസിക്യൂഷന്‍ വാദിച്ചത്.  കൊലപാതകത്തിനു മുമ്പും ശേഷവും പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പൊലീസ്‌ കണ്ടെത്തിയിരുന്നു.  മാതാപിതാക്കളും സഹോദരിയും ബന്ധുവായ സ്ത്രീയുമടക്കം നാലുപേരെയാണ് തിരുവനന്തപുരത്തെ വീട്ടിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.  4 പേരെ കൊലപ്പെടുത്തിയത് എന്തിനെന്ന് ഇപ്പോഴും സംശയങ്ങള്‍ പലതാണ്. ദുര്‍മന്ത്രവാദമാണ് കൊലപാതകത്തിന് കാരണമെന്ന് നേരത്തെ വിശദീകരണമുണ്ടായിരുന്നു. എന്നാൽ മാതാപിതാക്കളോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന്  പോലീസ് ഉറപ്പിക്കുന്നു.

കേദല്‍ ജിന്‍സന്‍ അച്ഛന്‍ രാജാ തങ്കത്തെയും, അമ്മ ഡോക്ടര്‍ ജീന്‍ പത്മയെയും സഹോദരി കരോലിനെയും ബന്ധു ലളിതയെയും കഴുത്തിന് പുറകില്‍ മഴുകൊണ്ട് വെട്ടി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്. കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ കേഡല്‍ ജീന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടുകയായിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0