മോഹൻജി പ്ലാറ്റ്ഫോം ആത്മീയ ഉപദേശങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള ആത്മീയ-സേവന പ്രസ്ഥാനമാണ്

Mohanji Platform is a global spiritual and service movement based on spiritual teachings

Mar 13, 2026 - 17:52
 0
മോഹൻജി പ്ലാറ്റ്ഫോം ആത്മീയ ഉപദേശങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള ആത്മീയ-സേവന പ്രസ്ഥാനമാണ്

മോഹൻജി പ്ലാറ്റ്ഫോം എന്നത് ഒരു വ്യക്തിയുടെ ആത്മീയ ഉപദേശങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള ആത്മീയ-സേവന പ്രസ്ഥാനമാണ്. വ്യക്തിയുടെ ആത്മീയ വളർച്ചയും സമൂഹത്തിലെ ധാർമിക മൂല്യങ്ങളും ശക്തിപ്പെടുത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ആത്മീയ വളർച്ച, മനുഷ്യസേവനം, ധാർമിക മൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വ്യക്തിയെയും സമൂഹത്തെയും മാറ്റം കൊണ്ടുവരുകയാണ് മോഹൻജി പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം.

ഇത് ഒരു സംഘടന മാത്രമല്ല, പല സംഘടനകളും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആത്മീയ-സാമൂഹിക പ്ലാറ്റ്ഫോമുകളുടെ ഒരു സമുച്ചയം ആണ്. മോഹൻജിയുടെ ഉപദേശങ്ങൾ ലോകമൊട്ടാകെ പ്രചരിപ്പിക്കുന്ന പ്രധാന സംഘടനയാണ് മോഹൻജി പ്ലാറ്റ്ഫോം. ധ്യാനം, ആത്മീയ ശിബിരങ്ങൾ, സത്‌സംഗം, ഓൺലൈൻ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു. 90-ലധികം രാജ്യങ്ങളിൽ സന്നദ്ധ പ്രവർത്തകർ പ്രവർത്തിക്കുന്നു.

ലഹരി വിമുക്തി പ്രവർത്തനങ്ങൾ, സമൂഹ സേവനം, ദുരന്തസഹായം, വിദ്യാഭ്യാസ-ആരോഗ്യ സഹായം എന്നിവയാണ് പ്രധന പ്രവർത്തനങ്ങൾ. സേവനം എന്ന ആശയം ശക്തമായി പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യർക്കും മൃഗങ്ങൾക്കും സഹായം നൽകുന്ന സേവനസംരംഭം, അനാഥർക്കുള്ള സഹായം, ഭവനനിർമ്മാണ പദ്ധതികൾ, ഭക്ഷണവിതരണം, മൃഗസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയും ഉൾപ്പെടും. 

ധ്യാന ക്യാമ്പുകൾ, ആത്മീയ റിട്രീറ്റുകൾ, യുവജന പരിപാടികൾ
മനുഷ്യസേവന പദ്ധതികൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയാണ് മോഹൻജി പ്ലാറ്റ്ഫോമിലൂടെ നടക്കുന്നത്. ഇവയെല്ലാം ആത്മീയതയും സമൂഹസേവനവും ഒരുമിപ്പിക്കുന്ന ഒരു ജീവിതരീതി പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.

“.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0